
സൈബർ ഇടത്ത് കുട്ടികൾ സുരക്ഷിതരല്ലെന്ന് നടൻ അക്ഷയ് കുമാർ. ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിൽ തന്റെ മകളോട് ഒരാൾ നഗ്നചിത്രം ആവശ്യപ്പെട്ടുവെന്നും സൈബർ ഇടത്തെ കുറ്റകൃത്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാനാണ് ഇത് തുറന്നു പറയുന്നതെന്നും അക്ഷയ്കുമാർ
വ്യക്തമാക്കി.ഇന്ന് മുംബൈയിലെ പൊലീസ് ആസ്ഥാനത്ത് നടന്ന 2025 ലെ സൈബർ അവബോധ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് ബോളിവുഡ് നടൻ ഈ അനുഭവം വിവരിച്ചത്.

എന്റെ വീട്ടിൽ തന്റെ മകൾക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായിരുന്നുവെന്നും സൈബർ കുറ്റകൃത്യത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മഹാരാഷ്ട്ര സംസ്ഥാനത്ത്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ എല്ലാ ആഴ്ചയും, സൈബർ പീരിയഡ് എന്നൊരു സെഷൻ വേണമെന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നതായും ഈ കുറ്റകൃത്യം അവസാനിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നും” അക്ഷയ് വെളിപ്പെടുത്തി.


