
പത്തനംതിട്ട : ശബരിമലയിലെ ദ്വാരപാലക ശില്പ പീഠം കോട്ടയം സ്വദേശി വാസുദേവന്‍ തന്നെ തിരികെ ഏല്‍പ്പിച്ചിരുന്നെന്ന് ഉണ്ണികൃഷ്ണന് പോറ്റി. തന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് പീഠം ഏല്‍പ്പിച്ചതെന്നും താന്‍ തന്നെയാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം കൊണ്ടുപോയതെന്നും ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു. ശബരിമലയില്‍ നിന്ന് കാണാതായ ദ്വാരപാലക ശില്പങ്ങളുടെ താങ്ങുപീഠം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തിലാണ് ദ്വാരപാലക ശില്പങ്ങളുടെ താങ്ങുപീഠം കണ്ടെത്തിയത്

പീഠം കാണാതായെന്ന് കാണിച്ച് നേരത്തേ പരാതി നൽകിയത് സ്പോണ്സര് ഉണ്ണികൃഷ്ണനായിരുന്നു. ഉണ്ണിക്കൃഷ്ണന്റെ സഹോദരിയുടെ വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്നാണ് പീഠം കണ്ടെത്തിയത്. ”ഓഗസ്റ്റ് പതിമൂന്നാം തീയതിയാണ് പീഠം സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്. അതിന് മുന്‍പ് ഇത് ജോലിക്കാരന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പീഠം കാണാതായ സംഭവം വിവാദമായതോടെ ജോലിക്കാരന് ഇത് തിരികെ നല്കി. 2021 മുതല്‍ പീഠം തന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നു. പിന്നീടാണ് സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്.
തിരുവനന്തപുരത്തെ വീട്ടില്‍ മാതാവ് മാത്രമുള്ളതിനാലാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം കൊണ്ടുപോയത്. തനിക്ക് ബെംഗളൂരുവിലേക്ക് മടങ്ങി പോകേണ്ടതുണ്ടായിരുന്നു. വില പിടിപ്പുള്ള വസ്തു വീട്ടില്‍ വയ്ക്കേണ്ട എന്ന് കരുതി. നാലര വര്‍ഷം വാസുദേവന്റെ കൈവശം ആയിരുന്നു പീഠം. ഇക്കാര്യം തനിക്ക് അറിയില്ലായിരുന്നു” – ഉണ്ണികൃഷ്ണന് പോറ്റി വ്യക്തമാക്കി

പീഠം കൈവശമുണ്ടെന്ന് വാസുദേവന്‍ തന്നെയാണ് വിജിലന്‍സിനോട് പറഞ്ഞതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ സഹോദരിയുടെ വീട്ടില്‍ പീഠമുണ്ടെന്ന് താന്‍ അറിയിക്കുകയായിരുന്നുവെന്നും ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു. പീഠം തന്നെ ഏല്‍പ്പിച്ചാല്‍ പ്രശ്നം തീരുമെന്ന് വാസുദേവന്‍ തോന്നിയെന്നും 2021 ജനുവരി ഒന്നിനാണ് പീഠം സന്നിധാനത്ത് എത്തിച്ചതെന്നും ഉണ്ണികൃഷ്ണന് വ്യക്തമാക്കി്
റിപ്പയര്‍ ചെയ്യാന്‍ കിട്ടിയ പീഠം വാസുദേവന്‍ കൈവശം വെച്ചു എന്ന് മാത്രമേയുള്ളുവെന്നും പീഠം ഉപയോഗിച്ച് വാസുദേവന്‍ പൂജകള്‍ നടത്തിയതായി താന്‍ വിശ്വസിക്കുന്നില്ലെന്നും
ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു

