
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ അനുരാഗ് അനിൽ ബോർക്കറാണ് ആത്മഹത്യ ചെയ്തത്. 19 വയസായിരുന്നു. ഡോക്ടറാകാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പെഴുതി വെച്ച ശേഷമായിരുന്നു ആത്മഹത്യ. എംബിബിഎസ് പ്രവേശനത്തിനായി യു പി ഗോരഖ്പൂരിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം.
വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് അനുരാഗിനെ കണ്ടെത്തിയത്

അനുരാഗ് നീറ്റ് യുജി 2025 പരീക്ഷയിൽ 99.99 ശതമാനം മാർക്കോടെ വിജയിച്ചിരുന്നു. ഒബിസി വിഭാഗത്തിൽ 1475 എന്ന അഖിലേന്ത്യാ റാങ്ക് നേടുകയും ചെയ്തിരുന്നു.
സിന്ധേവാഹി താലൂക്കിലെ നവാർഗാവിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു അനുരാഗ്


