
മലപ്പുറം; തിരൂർ ആലത്തിയൂർ കുഞ്ഞിമോൻ ഹാജിമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കുട്ടികൾ ആർഎസ്എസിൻ്റെ ഗണഗീതം പാടിയത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനഘോഷത്തിലാണ് വിവാദ സംഭവം നടന്നത് . സ്കൂളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി. DYFI തവനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. പ്രിന്‍സിപ്പലിനെ ഡിവൈഎഫ്ഐ ഉപരോധിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കുട്ടികൾ സ്കൂളിൽ പാടുന്നതിൻ്റെ ദൃശ്യം പുറത്ത് വന്നതോടെയാണ് പാടിയത് ഗണഗീതമാണെന്ന് വക്തമായത്. കുട്ടികൾ പാടിയതാണെന്നും അവരുടെ പാട്ടുകൾ പരിശോധിച്ചിരുന്നില്ലെന്നുമാണ് സ്കൂൾ അധികൃതർ വിശദീകരിക്കുന്നത്. അബദ്ധം പറ്റിയതാണെന്നും
അന്വേഷിച്ച് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കും ഇവര്‍ വ്യക്തമാക്കി. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്


