
കണ്ണൂര്‍ ; തന്റെ ഫേസ്ബുക്ക് പേജിൽ വന്ന ഒരു കമന്റിന് മറുപടിയായിട്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പേരെടുത്തു പറയാതെ പരിഹസിച്ചു കൊണ്ട് സൗമ്യ സരിൻ രംഗത്തെത്തിയത്. ‘തന്റെ ഭർത്താവ് ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും കഴിപ്പിച്ചതായി അറിവില്ല’ ഭർത്താവ് തോറ്റിട്ടുണ്ട്.
തോൽവിയാണെങ്കിലും നല്ല പകൽ വെളിച്ചത്തിൽ. മാന്യമായി, തോൽവിയിലും അന്തസ്സ് എന്നൊന്നുണ്ട്. അപ്പൊ സംശയങ്ങൾ ഓക്കെ മാറിയല്ലോ അല്ലേ? വിട്ടു പിടി ചേട്ടാ’ – സൗമ്യ സരിന്റെ പോസ്റ്റില്‍ ഇങ്ങിനെ പോകുന്നു വിമര്‍ശനങ്ങള്‍. ‘തോറ്റ എംഎൽഎ എവിടെയാ പെങ്ങളേ, സമയത്തിന് ഗുളിക വിഴുങ്ങാൻ അവനോട് പറയണേ’ എന്ന ഒരാളുടെ കമന്റ് പങ്ക് വെച്ചുകൊണ്ടാണ് സൗമ്യയുടെ എഫ്ബി പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘തോറ്റ MLA’ 😊
ശരിയാണ്… എന്റെ ഭർത്താവ് തോറ്റിട്ടുണ്ട്.
ഒന്നല്ല, രണ്ടു തവണ… രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിൽ…
പക്ഷെ ഒരു വ്യത്യാസമുണ്ട്.
തോൽവിയാണെങ്കിലും നല്ല പകൽ വെളിച്ചത്തിൽ…
മാന്യമായി…
തോൽവിയിലും അന്തസ്സ് എന്നൊന്നുണ്ടേ!
എല്ലാ ജയത്തിലും ഈ പറഞ്ഞ സാധനം ഉണ്ടാവണമെന്നും ഇല്ല കേട്ടോ…
അതുകൊണ്ട് ഈ തോൽവിയിൽ എന്നല്ല, ഒന്നിലും അയാളെ പ്രതി എനിക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല!
ഇനി ഗുളിക…
മൂപ്പര് അധികം കഴിക്കാറില്ല… വല്ല പനിയോ ജലദോഷമോ വന്നാൽ, അതും ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചാൽ, ചിലപ്പോ കഴിക്കും!
പക്ഷെ ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ല!
ആർക്കെങ്കിലും അറിവുണ്ടെങ്കിൽ പറയണം!
അപ്പൊ സംശയങ്ങൾ ഓക്കെ മാറിയല്ലോ അല്ലേ?
വിട്ടു പിടി ചേട്ടാ…
സ്വന്തം കാലിലെ മന്ത് മാറ്റിയിട്ടു പോരെ മറ്റവന്റെ കാലിലെ ചൊറി നോക്കാൻ പോകുന്നത്! 😀

