
ഡല്‍ഹി: കല്‍ക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെയാണ് ദാരുണമായി മര്‍ദ്ദിച്ചു കൊന്നത്.
യുപി സ്വദേശി യോഗേഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ദര്‍ശനത്തിന് എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
പ്രസാദത്തിന് അല്പ സമയം കാത്തു നില്ക്കാന് ആവശ്യപ്പെട്ടതാണ് സംഘത്തെ പ്രകോപിപ്പിച്ചത്.

അതിനിടെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ക്ഷേത്രത്തിന് പുറത്തേക്ക് പിടിച്ചു കൊണ്ട് പോയി ഇരുമ്പു ദണ്ഡുകളും വടികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നിലത്തു വീണ യോഗേഷിനെ തുടര്‍ച്ചയായി മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
അവശനായ യോഗേഷിനെ ക്ഷേത്രം ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് എയിംസില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതികളില്‍ ഒരാളെ പിടികൂടി


