
എറണാകുളം;കനറാ ബാങ്കിന്റെ കൊച്ചി ശാഖയിലാണ് സംഭവം. പുതുതായി എത്തിയ ബീഹാറി സ്വദേശിയായ റീജിയണൽ മാനേജറാണ് കാന്റീനിൽ ബീഫ് വിളമ്പരുതെന്ന് നിര്‍ദ്ദേശിച്ചത്. ഇതിന് പിന്നാലെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് (BEFI) ബാങ്കില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. ബീഫ് ഫെസ്റ്റിന്റെ ചിത്രങ്ങളും വീഡിയോയും ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചു.

അതേ സമയം ഇത് പ്രതിഷേധം മാത്രമാണെന്നും ആരെയും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കില്ലെന്നും ബെഫി ഭാരവാഹികള്‍ വ്യക്തമാക്കികാന്റീനില് തെരഞ്ഞെടുത്ത ദിവസങ്ങളിലാണ് ബീഫ് വിളമ്പുന്നത്. ജീവനക്കാര്‍ പുതിയ മാനേജരുടെ മാനസിക പീഡനത്തിനെതിരെ പ്രതിഷേധിക്കാൻ തയ്യാറെടുക്കുന്ന സമയത്തായിരുന്നു ബീഫ് നിരോധനവും വന്നത്. ഇതോടെ മാനേജര്ക്കെതിരെയുള്ളപ്രതിഷേധത്തിന് ആക്കം കൂടി. ഭക്ഷണം വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും ഓരോ വ്യക്തിക്കും അവരുടെ ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടി


