
പാലക്കാട്: വണ്ണാമടയിൽ നാലു വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഋത്വിക് ആണ് കൊല്ലപ്പെട്ടത്. വണ്ണാമട തുളസി നഗറിൽ മധുസൂദനന്റെ മകനാണ് ഋത്വിക്. കൊലയ്ക്ക് ശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച മധുസൂദനന്റെ ജ്യേഷ്ഠന്റെ ഭാര്യ ദീപ്തി ദാസിനെ (29) സാരമായ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

ബന്ധുക്കൾ വീട്ടിൽ ഇല്ലാത്ത സമയമായിരുന്നു കൊലപാതകം. ഋത്വികിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപ്തി മാനസിക പ്രശ്നത്തിന് ചികിത്സയിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്


