
ന്യൂയോര്‍ക്ക്: ലോകകപ്പ് സന്നാഹമത്സരത്തില്‍ അട്ടിമറി. ചരിത്രത്തില്‍ ആദ്യമായി ഐവറി കോസ്റ്റ് ഫ്രാന്‍സിനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഐവറി കോസ്റ്റിന്റെ ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ഫ്രാന്‍സിന് രണ്ടാം പകുതിയില്‍ മുന്നേറ്റം നിലനിര്‍ത്താനായില്ല. 53-ാം മിനിറ്റിലും 84-ാം മിനിറ്റിലുമാണ് ഐവറി കോസ്റ്റ് ഗോളുകള്‍ നേടിയത്.

അതേസമയം, സന്നാഹമത്സരത്തില്‍ ഇറാഖിനോട് സമനില വഴങ്ങി സ്പെയ്ന്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. മത്സരത്തിന്റെ 15- മിനിറ്റില്‍ ഫെറാന്‍ ടോറസ് ആണ് സ്പെയിനായി ഗോള്‍ നേടിയത്. എന്നാല്‍, 26- മിനുറ്റില്‍ തന്നെ ഇറാഖ് തിരിച്ചടിച്ചു. മെര്‍ച്ചാസ് ഡോസ്കി ആണ് സമനില ഗോള്‍ നേടിയത്. തിങ്കളാഴ്ച നടക്കുന്ന അടുത്ത സന്നാഹ മത്സരത്തില്‍ സ്പെയ്ന്‍ പെറുവിനെ നേരിടും.


