
തിരുവനന്തപുരം ; കേരളത്തിലെ ബിജെപിയുടെ ആദ്യത്തെ മേയറായി ചരിത്രത്തിൽ ഇടം പിടിച്ച് വി വി രാജേഷ്. തലസ്ഥാന നഗരിയില കോർപ്പറേഷന് മേയറായി വി വി രാജേഷ് ചുമതലയേറ്റു. 51 വോട്ടുകൾ നേടിയാണ് രാജേഷ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് വി വി രാജേഷിന് ലഭിച്ചത്. പാറ്റൂരിൽ നിന്ന് ജയിച്ച സ്വതന്ത്രൻ രാധാകൃഷ്ണൻ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ, ചരിത്രത്തിലാദ്യമായി ഒരു കോർപ്പറേഷനിൽ ബിജെപി ഭരണത്തിലേറുകയായിരുന്നു. കൊടുങ്ങാനൂർ വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് രാജേഷ്. എം ആർ ഗോപനാണ് വി വി രാജേഷിന്റെ പേര് നിർദേശിച്ചത്. വി ജി ഗിരികുമാർ പിൻതാങ്ങി

എൻഡിഎ-50, എൽഡിഎഫ് -29, യുഡിഎഫ് -19, മറ്റുള്ളവർ -2 എന്നിങ്ങനെയാണ് കോർപ്പറേഷനിലെ കക്ഷിനില. ഒരു വാർഡിൽ സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആർ പി ശിവജിക്ക് 29 വോട്ടുകളും യുഡിഎഫിന്റെ കെ എസ് ശബരീനാഥന് 17 വോട്ടുകളും ലഭിച്ചു. കോൺഗ്രസിൻ്റെ 2 വോട്ടുകള്‍ അസാധുവായി. കെ ആർ ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടാണ് അസാധു ആയത്
ഒപ്പ് ഇട്ടതിലെ പിഴവ് മൂലമാണ് വോട്ട് അസാധുവായത് ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു


