
കണ്ണൂര്‍; ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസ താരമാണ് ഇന്ന്
വിട പറഞ്ഞ മാനുവൽ ഫ്രെഡറിക്. 78 വയസായിരുന്നു.
ചികിത്സയിൽ
കഴിയവെ ബംഗളുരുവിലായിരുന്നു അന്ത്യം.
കണ്ണൂർ ബർണശേരി സ്വദേശിയാണ്.
ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളി താരം കൂടിയാണ്
മാനുവൽ ഫ്രെഡറിക്.
ഇന്ത്യൻ ഹോക്കിയിലെ ടൈഗർ എന്നാണറിയപ്പെട്ടത്.
ഹെൽമറ്റ്
ഉപയോഗിക്കാതെ നെറ്റി കൊണ്ട് പോലും ബോളുകൾ തടുത്തിട്ടതാണ് മാനുവലിനെ ഈ പേരിന് അർഹനാക്കിയത്.
കായിക രംഗത്തെ സമഗ്ര സംഭാവനകൾക്ക് രാജ്യം 2019ൽ ധ്യാൻചന്ദ് പുരസ്കാരം നൽകി ആദരിച്ചിരുന്നു

1972ലെ മ്യൂണിക് ഒളിംപിക്സിൽ നെതർലൻഡ്സിനെ തോൽപിച്ച് വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിൻ് ഗോൾ കീപ്പറായിരുന്നു മാനുവൽ ഫ്രെഡറിക്. 6 ജയവുമായാണ് മ്യുണിക് ഒളിംപിക്സിൽ ഇന്ത്യൻ ടീം സെമിയിൽ എത്തുന്നത്. 8 ഗോൾ മാത്രമാണ് മാനുവൽ അന്ന് വഴങ്ങിയത്.
മ്യൂണിക് ഒളിംപിക്സിന് പുറമെ 1978ലെ ഹോക്കി ലോകകപ്പിലും ഇന്ത്യൻ ഗോൾ കീപ്പറായിരുന്നു.
ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസ താരമായിരുന്ന ധ്യാൻ ചന്ദ് പോലും മാനുവലിന്റെ മികവ് കണ്ട് വിസ്മയിച്ചിരുന്നു

കണ്ണൂർ ബിഇഎം സ്കൂളിലെ ഫുടബോൾ ടീമിൽ സ്ട്രൈക്കറായാണ്
മാനുവൽ ഫ്രെഡറികിന്റെ കായിക മേഖലയിലേക്കുള്ള
അരങ്ങേറ്റം.
സെന്റ് മൈക്കിൾസ് സ്കൂൾ ടീം വഴി പിന്നീട് ഹോക്കിയിൽ സജീവമായി. 17ാം വയസിൽ ബോംബെ ഗോൾഡ് കപ്പിൽ കളിച്ച് കഴിവ് തെളിയിച്ചു. 1971ലാണ് ഇന്ത്യക്കായി കളത്തിലിറങ്ങിയത്.
7 വർഷം ഇന്ത്യന്‍ ജഴ്സിയണിഞ്ഞ
ഫ്രെഡറിക് മാനുവല്‍
രാജ്യം എന്നുമോര്‍ക്കുന്ന ഇതിഹാസ താരമാണ്.
മാനുവൽ ഫ്രെഡറിക്കിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു. കേരളത്തിൽ ഹോക്കിക്ക് വലിയ പ്രാധാന്യമില്ലാത്ത സമയത്താണ് അദ്ദേഹം ആദ്യമായി ഒളിമ്പിക് വെങ്കല മെഡൽ സംസ്ഥാനത്തിന് നേടിത്തന്നത്. മാന്വൽ ഫ്രെഡറികിൻ്റെ കുടുംബാംഗങ്ങളുടെയും കായിക പ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നവെന്നും മുഖ്യമന്ത്രി പറഞ്ഞു.

