
അന്തരിച്ച മുന്‍ മന്ത്രിയും കെപിസിസി പ്രസിഡണ്ടുമായിരുന്ന
സി വി പത്മരാജൻ്റെ മരണാനന്തര ചടങ്ങിന് പൂർണ ഔദ്യോഗിക ബഹുമതി നൽകാത്തതാണ് വിവാദമാകുന്നത്. ഒരു കാലത്ത് മുഖ്യമന്ത്രിയുടെ ചുമതല കൂടി വഹിച്ചിരുന്ന മുതിർന്ന രാഷ്ട്രീയ നേതാവിന്റെ മരണാനന്തര ചടങ്ങിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകിയെങ്കിലും ആചാരവെടി നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ
ഓഫീസിൽ നിന്ന് പ്രത്യേക അനുമതി ലഭിക്കാത്തതിനാലാണ് ആചാരവെടി നൽകാത്തത് എന്ന പൊതുഭരണ വകുപ്പിൻ്റെ മറുപടിയാണ് ഇപ്പോള്‍ വിവാദത്തിന് കാരണം. ഇതിനെക്കുറിച്ചുള്ള
ചവറ ഗോപകുമാറിന്റെ വിവരാവകാശ അപേക്ഷയ്ക്കാണ് സർക്കാർ മറുപടി നൽകിയത്

ഭരണഘടനാ പദവികളോ മറ്റ് ഉന്നത പദവികളോ വഹിച്ചിരുന്നവർ അന്തരിക്കുമ്പോൾ അന്തിമോപചാരമായി ഔദ്യോഗിക ബഹുമതികളും പുറമേ ആചാരവെടിയും നൽകാറുണ്ട്. ഇതിന് മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശം വേണം. സി വി പത്മരാജന്റെ അന്തിമോപചാര ചടങ്ങിൽ ബ്യൂഗിളോടെ പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ മാത്രമേ ഉണ്ടായുള്ളൂ. ആചാരവെടി മുഴക്കിയില്ല. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്
സി വി പത്മരാജനോട് അനീതി കാണിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്


