
പാലക്കാട് : മൈലാംപാടം സ്വദേശി റോബിനാണ് ഭാര്യയെ ടാപ്പിംഗ് കത്തി ഉപയോഗിച്ച് കുത്തിയത്. പാലക്കയം ചീനിക്കപ്പാറ സ്വദേശി ശില്പയ്ക്കാണ് (24) കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ശിൽപയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് റോബിനെ പൊലീസ് പിടികൂടി.മൂന്നര വര്‍ഷം മുമ്പാണ് ശിൽപ്പയും റോബിനും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും തമ്മിൽ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നു. തര്‍ക്കം കൂടിയതോടെ ശിൽപ പാലക്കയത്തെ സ്വന്തം വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ഇവിടെയെത്തിയാണ് റോബിൻ ആക്രമിച്ചത്. റോബിനെ കല്ലടിക്കോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു



