
മഹാരാഷ്ട്ര: സിന്ധുദുർഗ് ജില്ലയിലാണ് സംഭവം നടന്നത്. മാസങ്ങൾക്ക് മുൻപ് സ്വകാര്യ ട്രാവൽസ് കമ്പനി വഴി യുവതി ബസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കഗാവിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കായി യുവതി കമ്പനിയിൽ നിന്ന് ഇടയ്ക്കിടെ ടിക്കറ്റെടുക്കാറുണ്ടായിരുന്നു. ഡ്രൈവർ ഇവിടെ നിന്ന് മൊബൈൽ നമ്പർ കരസ്ഥമാക്കുകയും മെസേജുകളും അശ്ലീല വീഡിയോയും അയക്കുകയുമായിരുന്നു.

ഡ്രൈവർ ശല്യം തുടർന്നതോടെ യുവതി കഴിഞ്ഞ ദിവസം മറ്റൊരു സ്ത്രീക്കൊപ്പം ബസ് സ്റ്റാൻഡിന് സമീപമുള്ള കമ്പനിയുടെ ബുക്കിങ് ഓഫീസിലെത്തുകയായിരുന്നു. അയച്ച സന്ദേശങ്ങൾ കാണിച്ച് ഡ്രൈവറെ ചോദ്യം ചെയ്യുകയും തല്ലുകയുമായിരുന്നു. സംഭവത്തെ പറ്റി പൊലീസിൽ പരാതിയില്ലെന്നാണ് വിവരം.


