
ആലപ്പുഴ; 2 മക്കളുടെ അമ്മ 17കാരനായ വിദ്യാർഥിയെ കൂട്ടി നാടു വിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചേർത്തല സ്വദേശിയായ യുവതി അകന്ന ബന്ധത്തിലെ 17കാരനെ ഒരു കുടുംബ ചടങ്ങിൽ വച്ചാണ് പരിചയപ്പെടുന്നത്. ഒരാഴ്ച മുൻപാണ് ഇയാളെയും കൂട്ടി യുവതി ഒളിച്ചോടിയത്. ഇയാളെ യുവതി ലൈംഗികമായി ഉപയോഗിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ.യുവതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

യുവതിയുടെയും കുട്ടിയുടെയും കുടുംബം നൽകിയ പരാതിയിൽ ഇരുവരെയും കൊല്ലൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ സ്ഥിര താമസമാക്കാനായിരുന്നു പദ്ധതിയെന്നറിയുന്നു. ഇതിനായി യുവതി വീട് വാടകയ്ക്ക് എടുത്തിരുന്നു. സ്വന്തം വീട്ടിലായിരുന്ന യുവതിയെ ഭർത്താവ് തിരികെ കൊണ്ടു പോകാൻ ഒരുങ്ങിയതോടെയാണ് 17കാരനുമായി ഒളിച്ചോടിയത്. ആദ്യം ബെംഗളൂരുവിലെത്തിയ ഇവര്‍ പിന്നീട് കൊല്ലൂരിലേക്ക് പോയി. യാത്രയ്ക്കിടെ ഫോൺ ഉപയോഗിച്ചിരുന്നില്ല. പിന്നീട് യുവതി ഫോണിൽ ബന്ധുവിന് വാട്സാപ്പ് മെസേജ് അയച്ചതോടെയാണ് ഇവര്‍ എവിടെയാണെന്നുള്ള വിവരം പോലീസിന് ലഭിച്ചത്


