
തന്നെ ഇനിയാരും ഉലകനായകൻ എന്ന് വിളിക്കരുതെന്ന് കമൽഹാസൻ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ്
അഭ്യർഥന നടത്തിയത്.” ഏറെ ആലോചിച്ചെടുത്ത തീരുമാനമാണിത്. മാധ്യമങ്ങൾ, സിനിമാ മേഖലയിലെ സുഹൃത്തുക്കൾ, പാർട്ടി അംഗങ്ങൾ ഉൾപ്പടെ തന്റെ സിനിമകളെ സ്നേഹിക്കുന്ന സാധാരണക്കാരായ ആരാധകരിൽ നിന്ന് പോലും ഇനി മുതൽ ഈ വിളി പ്രതീക്ഷിക്കുന്നില്ല. കമൽ ഹാസൻ എന്നോ കമൽ എന്നോ കെ എച്ച് എന്നോ അഭിസംബോധന ചെയ്താൽ മതി.

നിങ്ങൾ എന്നെ ഉലകനായകൻ എന്നതുൾപ്പടെയുള്ള പ്രിയപ്പെട്ട പല പേരുകളും വിളിക്കുന്നത് എന്നോടുള്ള
സ്നേഹം കൊണ്ടാണെന്ന് മനസിലാക്കുന്നു. ഈ അഭിനന്ദന വാക്കുകളിൽ ഞാൻ അങ്ങേയറ്റം
സന്തുഷ്ടനാണ്. നിങ്ങൾ തരുന്ന സ്നേഹത്തിന് ഞാൻ എന്നേക്കും കടപ്പെട്ടിരിക്കുന്നു. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഏതൊരു വ്യക്തിയേക്കാളും വലുതാണ് സിനിമ എന്ന കല. കലയെ കൂടുതൽ പഠിക്കാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ് ഞാൻ. മറ്റ് കലകളെപ്പോലെ സിനിമയും എല്ലാവർക്കും വേണ്ടിയുള്ളതാണെന്നതാണ് എന്റെ
ബോധ്യം” കമലഹാസന് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ വ്യക്തമാക്കി.


