വയനാടിന് കേരളത്തിന്റെ കൈത്താങ്ങ്; അവശ്യ സാധനങ്ങളുമായി നിരവധി സംഘങ്ങൾ ദുരന്ത ഭൂമിയിലേക്ക്

പ്രകൃതി ക്ഷോഭം നാശം വിതച്ച വയനാട്ടിൽ ഉറ്റവരെയും ഉടയവരെയും പോലും തിരിച്ചറിയാതെ കഴിയുന്ന ഒരുപാട് മനുഷ്യ ജീവനുകൾ ആണ് ഉള്ളത്. അവർ ദുരന്ത സമയത്ത് ധരിച്ച വസ്ത്രങ്ങൾ മാത്രമാണ് സ്വന്തമായുള്ളത്. എന്നാൽ അവർക്ക് കൈത്താങ്ങായി കേരളം ഒന്നടങ്കം ഒത്തുചേരുകയാണ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നും സഹായ ഹസ്തങ്ങളുമായി നിരവധിപേരാണ് എത്തിയത്. വസ്ത്രം, പാത്രങ്ങൾ, ബക്കറ്റ്, അരി, പാക്കറ്റ് ഫുഡ് ഐറ്റംസുകൾ, സാനിറ്ററി നാപ്കിനുകൾ, കുടിവെള്ളം,ശുചീകരണ സാമഗ്രികൾ തുടങ്ങി നിരവധി സാധനങ്ങളാണ് വിവിധ ജില്ലകളിൽ നിന്നും അധികൃതരുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് കൊണ്ട് പോകുന്നത്. പലയിടങ്ങളിൽ നിന്നും വാഹനങ്ങൾ പുറപ്പെട്ട് കഴിഞ്ഞു.

വയനാടിൽ നിന്നും ദുരന്ത സൂചനകൾ എത്തിത്തുടങ്ങിയത് മുതൽ കല്യാൺ സിൽക്സും കല്യാൺ ഹൈപ്പർമാർക്കറ്റും ദുരന്തബാധിതർക്ക് സഹായമെത്തിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായ് 2 കോടി രൂപയുടെ സഹായവുമായാണ് കല്യാൺ സിൽക്സും കല്യാൺ ഹൈപ്പർമാർക്കറ്റും വയനാടിന് സാന്ത്വനസ്പർശമേകുന്നത്. അവശ്യ വസ്തുക്കളുടെ ഒരു വലിയ ശേഖരവുമായ് കല്യാൺ സിൽക്സിന്റെയും കല്യാൺ ഹൈപ്പർമാർക്കറ്റിന്റെയും ട്രക്ക് ദുരന്തഭൂമിയിലെത്തും. ഇതിന് പുറമെ വരും ദിവസങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങളിലും കല്യാൺ സിൽക്സും കല്യാൺ ഹൈപ്പർമാർക്കറ്റും സജീവമായ് രംഗത്തുണ്ടാകും. വയനാടിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വരും ദിവസങ്ങളിൽ ദുരന്തബാധിതരുടെ മുറിവുണക്കുവാൻ മനുഷ്യസഹജമായതെല്ലാം ചെയ്യുമെന്നും ശ്രീ പട്ടാഭിരാമൻ കൂട്ടിച്ചേർത്തു.

 

പ്രൈം 21 ചാനൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ👇

https://chat.whatsapp.com/BkTUtUgFfNtFdeqMPcS9Yc