മനുഷ്യരെ അപമാനിക്കുന്നത് ബലഹീനതയുടെ ലക്ഷണം – രാഹുൽ ഗാന്ധി

 

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമമായ എക്സിലൂടെ പരാമർശത്തിടയാകുന്നത്.”വിജയവും പരാജയവും ജീവിതത്തിൽ സംഭവിക്കും.സ്മൃതി ഇറാനിക്കും മറ്റ് നേതാക്കൾക്കും നേരെ മോശമായ ഭാഷകൾ ഉപയോഗിക്കുന്നതിൽ നിന്നും, മോശമായി പറയുന്നതിൽ നിന്നും വിട്ടുനിൽക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. മനുഷ്യനെ അപമാനിക്കുന്നതും കളിയാക്കുന്നതും ബലഹീനതരുടെ ലക്ഷണമാണ് ശക്തിയുടെതല്ല” എന്നായിരുന്നു രാഹുലിന്റെ പരാമർശം.

രാഹുൽ തോൽപ്പിച്ച അമേഠിയിൽ നിന്നുമാണ് സ്മൃതി ബിജെപിക്ക് വേണ്ടി ഇറങ്ങിയതും രാഹുലിനെതിരെ കളിയാക്കുന്ന രീതിയിലുള്ള പ്രസംഗങ്ങൾ നടത്തിയതും. എന്നാൽ ഇത്തവണ കോൺഗ്രസ് അമേഠിയിലിറക്കിയത് കിഷോരി ലാലിനെയായിരുന്നു. 5,39,228 വോട്ടുകൾ നേടി കിഷോരി അമേഠിയിൽ വിജയിക്കുകയും 3,72,032 വോട്ടുകൾ നേടി സ്മൃതി പിന്നിലാവുകയുമായിരുന്നു.