രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ച് യു പി സർക്കാർ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ച് യു പി സർക്കാർ .ലഖിംപൂർ ഖേരി സന്ദർശിക്കാനല്ല അനുമതിയാണ് നിഷേധിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്നാണ് യുപി സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ ലഖിംപൂർ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. ഉച്ചയോടെ വിമാന മാർഗം ലക്‌നൗവിൽ എത്തുന്ന രാഹുൽ ഗാന്ധി റോഡ് മാർഗം ലഖിംപൂർ ഖേരിയിൽ പോകാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതിന് മുൻമ്പ് ലക്‌നൗവിൽ വരാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കൾക്കും സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ സമാന നിലപാട് ആയിരിക്കും സർക്കാർ സ്വീകരിക്കുക.

അതേസമയം 48 മണിക്കൂറിലേറെയായി കരുതൽ തടങ്കലിൽ കഴിയുന്ന പ്രിയങ്ക ഗാന്ധിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. പ്രിയങ്കയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ആണ് സീതാപൂർ പോലീസ് കേന്ദ്രത്തിന് മുന്‍പില്‍ നടക്കുന്നത്.