കെ റെയിയിൽ പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സമഗ്ര പരിസ്ഥിതി ആഘാത പഠനവും നടത്തും. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ അനുമതിയുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കെ റെയിൽ പദ്ധതിക്കെതിരായ പ്രതിപക്ഷ വിമർശനങ്ങളെയാകെ തള്ളുന്നതാണ് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി. തിരുവനന്തപുരം കേന്ദ്രമായ സെന്റർ ഫോർ എൻവെയോൺമെൻ്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ട്. ഇതിന് പുറമേ സമഗ്രമായ പരിസ്ഥിതി അഘാത പഠനം നടത്തുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.ടെണ്ടർ നടപടി അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഭൂമി ഏറ്റെടുക്കാൻ അനുമതിയില്ലെന്ന വാദത്തേയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.