മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കും; മോന്‍സണ്‍ മാവുങ്കല്‍ കേസ് പ്രത്യേക അന്വേഷണ സംഘത്തെകൊണ്ട് അന്വേഷിപ്പിക്കണമെന്നും ഹൈബി ഈഡന്‍

മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ അനാവശ്യമായാണ് തന്റെ പേര് വലിച്ചിഴക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡന്‍. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ക്ഷണിച്ചതനുസരിച്ചാണ് താന്‍ മോന്‍സന്റെ വീട് സന്ദര്‍ശിച്ചത്. തനിക്ക് മോന്‍സന്റെ സാമ്പത്തിക ഇടപാടുകളില്‍ ബന്ധമുണ്ടോയെന്ന് പരാതി നല്‍കിയവര്‍ വ്യക്തമാക്കണം. കേസില്‍ തന്റെ പങ്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കും. കേസ് അട്ടിമറിക്കാന്‍ പോലീസും കൂട്ട് നിന്നിട്ടുണ്ട്. ഇവരാണ് മോന്‍സനെ പല കാര്യങ്ങളിലും സഹായിച്ചത്. ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ഹൈബി ഈഡന്‍ കൊച്ചിയില്‍ പറഞ്ഞു.