ഗൂഗിളിന് ഇന്ന് പിറന്നാള്‍ പിറവി എടുത്തിട്ട് എത്ര വര്‍ഷമായെന്ന് അറിയണ്ടെ

ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന്‍ ഭീമന് ഇന്ന് പിറന്നാള്‍. മനോഹരമായ ഡൂഡിലുമായാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. പിറന്നാള്‍ കേക്കിന് സമീപം ഗൂഗിള്‍ എന്നെഴുതിയ ഡൂഡില്‍ ഹോം പേജില്‍ കാണാം. കേക്കിന് മുകളില്‍ 23 എന്ന് എഴുതിയിട്ടുണ്ട്.
1998 സെപ്തംബറില്‍ പിഎച്ച്ഡി വിദ്യാര്‍ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കിയത്.

ഇരുവരും പഠിച്ചിരുന്ന കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല ക്യാമ്പസില്‍ ഉപയോഗിക്കുന്നതിനായിട്ടാണ് ഈ സെര്‍ച്ച് എഞ്ചിന്‍ ആരംഭിച്ചത്.നേരത്തെ തന്നെ ബാക്ക് റബ് എന്ന പേരില്‍ ഒരു സെര്‍ച്ച് എഞ്ചിന്‍ അല്‍ഗൊരിതം വികസിപ്പിച്ചെടുത്ത ഇരുവരും അവരുടെ പുതിയ പ്രൊജക്ടിന് ഗൂഗിള്‍ എന്ന് പേരിട്ടു.

2000-ല്‍ സെര്‍ച്ച് കീ വേര്‍ഡിനനുസരിച്ച് ഗൂഗിളില്‍ പരസ്യങ്ങള്‍ നല്‍കാന്‍ തുടങ്ങി. ഗൂഗിളിന്റെ വരുമാനവും ഇതോടെ കുതിച്ചുയര്‍ന്നു. സമകാലീനരായ ഒട്ടേറെ ഡോട്ട്‌കോം സംരംഭങ്ങള്‍ പരാജയപ്പെട്ടപ്പോഴും കാര്‍ഷെഡില്‍ പ്രവര്‍ത്തനമാരംഭിച്ച ഗൂഗിള്‍ വിജയ ഗാഥകള്‍ രചിച്ചു.