കണ്ണൂർ താണയിൽ വൻ തീപ്പിടുത്തം : കട പൂർണമായും കത്തിനശിച്ചു

 

കണ്ണൂർ : കണ്ണൂർ താണയിൽ വൻ തീപ്പിടുത്തം. ഫർണിച്ചർ കടയുടെ പഴയ ഗോഡൗണിന്നാണ് തീപ്പിടിച്ചത്. കട ഒഴിഞ്ഞു ഇവിടെ നിന്നും സാധനങ്ങൾ മാറ്റിയിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപ്പിടിച്ചത്. താഴത്തെ നിലയിലെ ടി വി എസ് സർവീസ് സെന്റരും ഒഴിഞ്ഞിരുന്നു. സമീപത്തെ ഇലക്ട്രോണിക് ഷോപ്പ് ഈ കെട്ടിടം ഏറ്റെടുത്ത് നവീകരിക്കാനുള്ള പ്രവൃത്തികൾ ആരംഭിക്കാനിരിക്കെയാണ് തീപ്പിടുത്തം.

വൈകീട്ട് നാലുമണിയോടെയാണ് കണ്ണൂർ താണയിലെ ദേശീയപാതയ്ക്കരികിലെ കെട്ടിടത്തിൽ തീ പടർന്നത്. നേരത്തെ ഫണിച്ചർ കട പ്രവർത്തിച്ച കെട്ടിടത്തിൽ നിന്നും പഴയ സാധനങ്ങൾ മാറ്റി ഇലക്ട്രിക്ക് ലൈറ്റുകളുടെ വിലാപന നടത്തുന്ന സ്ഥാപനം ഉടൻ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് തീ പിടുത്തം. നവീകരണത്തിന്റെ ഭാഗമായി 80 ശതമാനം ഫർണിഷിങ് ജോലികളും പൂർത്തിയാക്കിയിരുന്നു. ഇന്ന് ഉച്ചവരെ കെട്ടിടത്തിൽ നിർമ്മാണപ്രവൃത്തികൾ നടന്നിരുന്നു. നാളെ ഹർത്താലായതിനാൽ ഉച്ചയ്ക്ക് ശേഷം കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല.

തീപിടിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയും നിലവിൽ ഒഴിഞ്ഞു കിടക്കുകയാണ് .തീപ്പിടിത്തം അറിഞ്ഞയുടൻ കണ്ണൂരിലെ മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി കെട്ടിടം പൂർണ്ണമായും കത്തി. കെട്ടിടത്തിന്റെ റൂഫിങ് ഷീറ്റിലേക്കും തീ പടർന്നതോടെ തളിപ്പറമ്പ, തലശ്ശേരി, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നും ഓരോ യൂണിറ്റ് വീതം ഫയർ എൻജിനുകൾ കൂടി സ്ഥലത്തെത്തി.

അരമണിക്കൂറോളം ഫയർഫോഴ്സും പോലീസും നാട്ടുകാരും പരിശ്രമിച്ചാണ് തീയണച്ചത്. കത്തിനശിച്ച കെട്ടിടത്തോട് ചേർന്ന് കിടക്കുന്ന ഇലക്ട്രോണിക്സ് കടയിലേക്ക് തീ പടരാത്തത് വലിയ അപകടം ഒഴിവാക്കി.തീപിടിത്തത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയിൽ പോലീസ് ഗതാഗതം നിയന്ത്രിച്ചു. സിറ്റി പോലീസ് കംമീഷണർ ആർ ഇളങ്കോ, മേയർ അഡ്വ .ടി ഓ മോഹനൻ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി.