തളിപ്പറമ്പ് മുസ്ലിംലീഗിലെ പ്രശ്നം പരിഹരിക്കുന്നതിനായി മുന്‍ എംഎല്‍എമാരായ പാറക്കുളം അബ്ദുള്ള, കെ എം ഷാജി എന്നിവരെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയതായി മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി. എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ട് പോകണമെന്നാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടവര്‍ക്ക് കാരണമുണ്ടെങ്കില്‍ രണ്ടുദിവസത്തിനകം നോട്ടീസ് നല്‍കണമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒന്നും ലഭിച്ചിട്ടില്ലെന്ന് അഡ്വ.് അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.