നവംബറിൽ സ്കൂളുകൾ തുറക്കുന്നു

സംസ്ഥാനത്ത് നവംബറിൽ 1 ന് സ്കൂളുകൾ തുറക്കാൻ ആലോചന. ഒന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത്. ഏതൊക്കെ ക്ലാസുകൾ തുറക്കണമെന്ന കാര്യത്തിൽ പിന്നിട് തീരുമാനമെടുക്കും. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ആലോചിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. അതേസമയം, സംസ്ഥാനത്ത് പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാലുമുതല്‍ തുറന്നുപ്രവര്‍ത്തിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകള്‍ക്കാണ് പ്രവര്‍ത്തനാനുമതിയുള്ളത്.