പരനാറി പ്രയോഗത്തില്‍ വിദ്വേഷമില്ല; പിണറായിയുമായി ഇപ്പോഴും മികച്ച വ്യക്തിബന്ധമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ‘പരനാറി’ എന്ന് വിളിച്ചതില്‍ വ്യക്തിപരമായി വിദ്വേഷമില്ലെന്ന് ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ പരനാറി പ്രയോഗം ജനം വിലയിരുത്തട്ടെയെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പും താന്‍ പറഞ്ഞിട്ടുള്ളത്. അതേ നിലപാടില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. വ്യക്തിപരമായി അദ്ദേഹത്തോട് തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി വ്യക്തമാക്കി. കൊല്ലം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രേമചന്ദ്രന്റെ പരാമര്‍ശം.അതേസമയം യുഡിഎഫുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്പി യുഡിഎഫ് വിടണമെന്ന് പലകോണുകളില്‍ നിന്ന് ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് എന്‍ കെ പ്രേമചന്ദ്രന്റെ പരാമര്‍ശം. ആര്‍എസ്പി സിപിഎമ്മിലേക്ക് വരാന്‍ താല്‍പ്പര്യം കാണിക്കുന്നതിന്റെ സൂചനയാണോ ഇതെന്നും ചര്‍ച്ചയാവുകയാണ്.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംഎ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് വന്നപ്പോഴായിരുന്നു എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ പിണറായി വിജയന്‍ പരനാറി പരാമര്‍ശം നടത്തിയത്. പ്രേമചന്ദ്രന്റെ യുഡിഎഫ് പ്രവേശനത്തെ വിമര്‍ശിച്ചായിരുന്നു പരാമര്‍ശം.എന്നാല്‍ പരനാറി പ്രയോഗം ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റായി മാത്രമേ താന്‍ കാണുന്നുള്ളൂവെന്നും പിണറായിയുമായി തനിക്ക് അകല്‍ച്ച ഉണ്ടായിട്ടില്ലെന്നും മികച്ച വ്യക്തിബന്ധമാണ് ഇപ്പോഴും സൂക്ഷിക്കുന്നതെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

എല്‍ഡിഎഫിന്റെ വക്താവായി നിന്നിരുന്ന ഒരാളാണ് താന്‍. എല്‍ഡിഎഫിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഞാന്‍ വരുമെന്നും അവര്‍ ഒരിക്കലും കരുതിക്കാണില്ലെന്നും അതാവാം പ്രകോപനപരമായ പ്രതികരണത്തിനു കാരണമായത്. പിണറായിയുടെ പരാമര്‍ശത്തോട് പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല. അതു വീണ്ടും അദ്ദേഹം ആവര്‍ത്തിരുന്നു. മാറ്റേണ്ട കാര്യമില്ല എന്നിയിരിക്കും അദ്ദേഹത്തിന്റെ വിശ്വാസമെന്നും പോമചന്ദ്രന്‍ പറഞ്ഞു.