കോഴിക്കോട് 800 ഡോസ് കോവിഷീല്‍ഡ് ഉപയോഗശൂന്യമായി; പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടി സംഘടനകൾ

കോഴിക്കോട് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിലാണ് 800 ഡോസ് കോവിഷീല്‍ഡ് വാക്‌സിൻ ഉപയോഗശൂന്യമായത്.തിങ്കളാഴ്ച എത്തിച്ച വാക്സിന്‍ ചൊവ്വാഴ്ച വിതരണത്തിനായി എടുത്തപ്പോഴാണ് ഉപയോഗ്യശൂന്യമായ വിവരം അറിഞ്ഞത്. വാക്സിന്‍ സൂക്ഷിച്ച താപനിലയിലെ അപാകതയാണ് പ്രശ്നമായതെന്നാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് ഡിഎംഒ ഡോ വി ജയശ്രീ അറിയിച്ചു. ചെറൂപ്പ, പെരുവയല്‍, പെരുമണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള വാക്സിന്‍ സൂക്ഷിക്കുന്നത് ചെറൂപ്പയിലെ ആശുപത്രിയിലാണ്. മുസ്‍ലിം ലീഗ്, കോണ്‍ഗ്രസ്, ബിജെപി പ്രവർത്തകർ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസറെ ഉപരോധിക്കുകയും ചെയ്തു.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.