പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിനു 74 രൂപ 50 പൈസയുമാണ് കൂടിയത്. ഗാര്‍ഹിക സിലിണ്ടറിന്‍റെ പുതിയ നിരക്ക് 891 രൂപ 50 പൈസയും വാണിജ്യ സിലിണ്ടറിന് 1692 രൂപ 50 പൈസയുമാണ് പുതിയ വില. അതേസമയം ഇന്ധനവിലയിൽ നേരിയ കുറവുണ്ടായി. പെട്രോൾ വില ലിറ്ററിന് 14 പൈസയും ഡീസൽ വില 15 പൈസയുമാണ് കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.