കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവറിനെതിരെ കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പുകൾ രംഗത്ത്. ജനറൽ സെക്രട്ടറി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആക്ഷേപം . കേരളത്തിലെ വിഷയങ്ങൾ മോശമായാണ് കൈകാര്യം ചെയ്തതെന്നും പരാതിയുണ്ട്. അതൃപ്തി നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കും.ഡി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരിഗണിച്ചില്ലെന്നും പരസ്യനിലപാട് സ്വീകരിച്ച ചില നേതാക്കൾക്കെതിരെ മാത്രം സ്വീകരിച്ച നടപടിയിലും വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്