ഇന്ദ്രന്‍സ് പാവമാണെന്ന് ഞാന്‍ പറഞ്ഞു, പക്ഷെ അദ്ദേഹത്തിന്റെ കുസൃതികള്‍ പറയാതിരിക്കാനാവില്ല; മഞ്ജു പിള്ള

റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു .കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഇന്ദ്രാസിന്റെയും മഞ്ജു പിള്ളയുടെയും ഓൺ സ്ക്രീൻ കെമിസ്ട്രിയും പ്രേക്ഷകർ ഏറ്റെടുത്തു. ഒലിവര്‍ ട്വിസ്റ്റായി ഇന്ദ്രൻസും ഭാര്യ കുട്ടിയമ്മയായിട്ടായിട്ടായിരുന്നു മഞ്ജു പിള്ള തിരശീലയിലെത്തിയത്. നേരത്തെ തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നതുകൊണ്ടാണ് തങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഇത്രയും മനോഹരമായതെന്ന് ഹോമിന് പിന്നാലെ വന്ന പല അഭിമുഖങ്ങളിലും ഇരുവരും പറഞ്ഞിരുന്നു. ഇപ്പോള്‍ ഇന്ദ്രന്‍സുമായുള്ള രസകരമായ ഒരു മുന്‍കാല അനുഭവം പങ്കുവെക്കുയാണ് മഞ്ജു പിള്ള.ഇന്ദ്രന്‍സ് വളരെ നിഷ്‌കളങ്കനും പാവവുമാണെന്നാണ് താന്‍ ഇതുവരെ വന്ന അഭിമുഖങ്ങളിലെല്ലാം പറഞ്ഞതെന്നും എന്നാല്‍ ചില സിനിമാസെറ്റുകളില്‍ അദ്ദേഹം വലിയ കുസൃതികള്‍ ഒപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മഞ്ജു പിള്ള പറയുന്നത്.‘ഇന്ദ്രേട്ടനെ കണ്ടാല്‍ പാവം എന്നൊക്കെ പറയും. ഇത്രയും ഇന്റര്‍വ്യൂകളില്‍ ഇന്ദ്രേട്ടന്‍ നിഷ്‌കളങ്കനാണെന്ന് പറഞ്ഞു, പക്ഷെ ഇത്രയും കുസൃതിയുള്ള ഒരു മനുഷ്യനില്ല.