അമേരിക്കയിൽ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്

 

അമേരിക്കയില്‍ ആഞ്ഞുവീശിയ ഐഡ ചുഴലിക്കാറ്റ് കരതൊട്ടു. ന്യൂ ഓര്‍ലിയന്‍സ് സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് മൂലം ഉണ്ടായത് .ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലൂസിയാനയിലും മിസിസിപ്പിയിലും യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈദ്യുതി വിതരണം നിലച്ചു. പ്രദേശത്തുനിന്ന് ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.നിലവിൽ ജനറേറ്ററുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ലൂസിയാന ഇതുവരെ നേരിട്ടിട്ടുള്ള ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഐഡ.ശക്​തമായ കാറ്റിനൊപ്പം കനത്തുപെയ്​ത മഴയും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്​. രക്ഷാ ദൗത്യം വേഗത്തിലാക്കാൻ അടിയന്തര നടപടികൾക്ക്​ പ്രസിഡന്‍റ്​ ജോ ബൈഡൻ നിർദേശം നൽകി. ലൂസിയാന, മിസിസിപ്പി സംസ്​ഥാനങ്ങളിലാണ്​ ആശങ്ക ഏറ്റവും കൂടുതൽ. ഇരു സംസ്​ഥാനങ്ങളിലുമായി 10 ലക്ഷത്തോളം പേർക്ക്​ മാറിത്താമസിക്കാൻ അധികൃതർ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. വർഷങ്ങൾക്ക്​ മുമ്പ്​ അമേരിക്കയെ വിറപ്പിച്ച കത്രീന ചുഴലിക്കൊടുങ്കാറ്റിന്‍റെ അതേ ഭീകരതയോടെയാണ്​ ഐഡയും എത്തിയത്​.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.