ഈ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം തുടരും; പോലീസിന്റെ ഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി തള്ളി

ഈ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് എതിരായ കേസില്‍ പോലീസിന് തിരിച്ചടി. എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി സെഷന്‍സ് കോടതിയില്‍ പോലീസ് നല്‍കിയ അപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇരുവര്‍ക്കും അനുവദിച്ച ജാമ്യം തുടരും.

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിനും ലിബിനും മയക്കുമരുന്ന് കടത്തില്‍ ഉള്‍പ്പെടെ പങ്കുണ്ടെന്ന തരത്തില്‍ ആയിരുന്നു പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇവര്‍ സമൂഹമാധ്യമങ്ങളില്‍ കലാപത്തിന് ആഹ്വാനം ചെയ്തതെന്നും ആയുധങ്ങള്‍ ഉപയോഗിച്ചെന്നും പോലീസ് ആരോപിച്ചിരുന്നു. ഇതിനാല്‍ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. കൂടുതല്‍ അന്വേഷണത്തിനായി ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു.