മയ്യിൽ എട്ടേയാറിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു

തിരുവോണ ദിവസം രാത്രി ഓട്ടോയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മയ്യിൽ പെരുവങ്ങൂരിൽ താമസിക്കുന്ന ചേടിച്ചേരി സ്വദേശി സി. വത്സലൻ (42) ആണ് മരിച്ചത്. എട്ടേയാർ ഭാഗത്ത് നിന്നും മയ്യിലേക്കു പോകുകയായിരുന്ന സ്കൂട്ടിയും, മയ്യിൽ ഭാഗത്ത് നിന്നും വന്ന ഓട്ടോറിക്ഷയും എട്ടേയാറിലെ പെട്രോൾ പമ്പിന് സമീപം കൂട്ടിയിടിച്ചായിരുന്നു അപകടം. നിർമാണ തൊഴിലാളിയാണ് മരിച്ച വത്സലൻ. ഭാര്യ വി.രവിന (കാപ്പാട്) മക്കൾ: വി.ആരവ്, വി.ആരുഷി. ചേടിച്ചേരിയിലെ പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും സി.എം. ലക്ഷ്മിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ സി. രാധാകൃഷ്ണ (മിൽമ), പ്രകാശൻ (കണ്ടക്ടർ) നാരായണൻകുട്ടി.