ഓൺലൈൻ മദ്യ വില്പന ഭാഗിക വിജയം ; ബെവ്കോ

ഓൺലൈനിലൂടെയുള്ള മദ്യത്തിന്‍റെ പരീക്ഷണ വിൽപ്പന ഭാഗികവിജയമെന്ന് ബെവ്കോ. തിരുവനന്തപുരം പഴവങ്ങാടി ഔട്ട്ലെറ്റിലാണ് പരീക്ഷണ വിൽപ്പന നടത്തിയത്.സംവിധാനം വിജയകരമായി നിലവിൽ വന്നാല്‍ വരുന്നതോടെ ഔട്ട്‌ലെറ്റിന് മുൻപിലുള്ള നീണ്ട വരിക്കും തിരക്കിനും പരിഹാരമുണ്ടാകുമെന്നാണ് ബെവ്‌കോയുടെ വിലയിരുത്തല്‍. അതെ സമയം ഓണത്തിന് മദ്യം ഓൺലൈനായി വില്‍പന നടത്താനും കഴിയും . നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ 13 ഔട്ട്‌ലെറ്റുകളിലെ സ്റ്റോക്ക്, വില വിവരങ്ങൾ ബെവ്‌കോ സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ബിവറേജസ് കോർപറേഷന്‍റെ സൈറ്റിൽ കയറി ഓൺലൈനായി പണമടച്ച് മദ്യം വാങ്ങാനുള്ള സംവിധാനമാണ് ഇത് .ബെവ്‌കോയുടെ സൈറ്റിൽ കയറി ഔട്ട്‌ലെറ്റ് തെരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട ബ്രാൻഡ് ബുക്ക് ചെയ്യാം. തുടർന്ന് ഓൺലൈനായിത്തന്നെ പണമടക്കാം . മൊബൈലിൽ ലഭിക്കുന്ന രസീത് ഔട്ട്‌ലെറ്റിലെ പ്രത്യേക കൗണ്ടറിൽ കാണിക്കണം. രസീതിലെ കോഡ് സ്‌കാൻ ചെയ്ത ശേഷം മദ്യം ലഭിക്കും. ഓണത്തിനുമുൻപ് ഓൺലൈൻ സംവിധാനം പൂർണമായി സജ്ജമാക്കാനാണ് തീരുമാനം.