‘പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കടുത്ത നടപടി’; ശിക്ഷ ഉറപ്പെന്ന് മുഖ്യമന്ത്രി

 

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടി പൊലീസ് സ്വീകരിച്ചുവരികയാണ്. പുതിയ നിയമ നിര്‍മ്മാണത്തിന് അതിര്‍വരമ്പുകളുണ്ടെന്നതിനാല്‍ നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്ത്രീധനം നല്‍കിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണം. ജനപ്രതിനിധികള്‍ അത്തരം വിവാഹങ്ങളില്‍ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. രക്ഷിതാക്കള്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കണം. അതേസമയം, മാനസ കേസില്‍ കൊലപാതകി ബീഹാറില്‍ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പൊലീസിന്റെ മികവാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.