ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ അപകടമരണത്തിന് കാരണമായ കാര്‍ ഡ്രൈവര്‍ മരിച്ചു

 

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ അപകടമരണത്തിന് കാരണമായ കാര്‍ ഡ്രൈവര്‍ മരിച്ചു. റമീസിന്റെ ബൈക്ക് വന്നിടിച്ച കാറിലെ ഡ്രൈവറായ കണ്ണൂര്‍ തളാപ്പ് സ്വദേശി പി വി അശ്വിന്‍ (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ ചോര ഛര്‍ദ്ദിച്ച് അവശനിലയിലായ അശ്വിനെ വീട്ടുകാര്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് രാവിലെയോടെ ഇയാള്‍ മരണപ്പെട്ടു. അമിത മദ്യപാനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രവമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.