വാക്സിൻ വിതരണത്തിൽ അവഗണന; മേയറുടെ നേതൃത്വത്തിൽ കൗൺസിലർമാരുടെ പ്രതിഷേധം

 


കോർപ്പറേഷൻ പരിധിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജൂബിലി ഹാളിലെ കേന്ദ്രത്തിലും വാക്സിനുകൾ കൃത്യമായി ലഭ്യമാക്കാതെ ജില്ലാ ഭരണക്കൂഓടം അവഗണിക്കുകയാണ് എന്നാരോപിച്ചാണ് കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാർ മേയറുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുൻപിൽ പ്രതിഷേധ ധർണ്ണ നനടത്തിയത് . ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലെല്ലാം വാക്സിൻ അനുവദിക്കുമ്പോൾ കണ്ണൂർ കോർപ്പറേഷനോട്‌ അധികൃതർ അവഗണന കാണിക്കുകയാണ് എന്നാണ് ആക്ഷേപം .

“ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും മിക്ക ദിവസങ്ങളിലും രാശരി ആയിരം വാക്സിനുകൾ അനുവദിക്കുന്നതായി കാണുന്നു.എന്നാൽ പഞ്ചായത്തുകളെ കാൾ ജനസംഖ്യയുള്ള കോർപ്പറേഷന്റെ സോണലുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ അഞ്ഞൂറിൽ താഴെ വാക്സിൻ മാത്രമാണ് അനുവദിക്കുന്നത്. നേരത്തെ കോർപ്പറേഷൻ പരിധിയിലേയും പുറത്തെയും ആയിരക്കണക്കിന് ആളുകൾക്ക് വാക്സിൻ നൽകിക്കൊണ്ടിരുന്ന ജൂബിലി ഹാളിലെ വാക്സിനേഷൻ കേന്ദ്രം ഏകപക്ഷീയമായി നിർത്തലാക്കിയപ്പോൾ കോർപ്പറേഷന്റെ നിരന്തര ഇടപെടലിനെത്തുടർന്ന് ഏതാനും ദിവസം മുമ്പ് മാത്രമാണ് പുനരാരംഭിച്ചത്.അവിടെത്തന്നെ ആരോഗ്യവകുപ്പ് ഏർപ്പെടുത്തേണ്ട ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനവും മരുന്നും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും കോർപ്പറേഷൻ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.നാല് ദിവസങ്ങളിലായി കേവലം 850 പേർക്കുള്ള വാക്സിൻ
മാത്രമാണ് അവിടെക്ക്‌ അനുവദിച്ചത്.ഹോട്ടൽ തൊഴിലാളികൾ, വ്യാപാരികൾ, വ്യാപാര സ്ഥാപനങ്ങലിലെ ജീവനക്കാർ,പെട്രോൾ പമ്പിലെ ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, ബാർബർമാർ, വർക്ക് ഷോപ്പ് തൊഴിലാളികൾ തുടങ്ങി ജനങ്ങളുമായി നിരന്തരം ഇടപെടുന്ന ആളുകൾക്ക് മുൻഗണന നൽകി ജൂബിലി ഹാളിൽ വാക്സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും അതൊന്നും ചെവിക്കൊള്ളാൻ അധികൃതർ തയ്യാറായിട്ടില്ല. അതുപോലെതന്നെ കോർപ്പറേഷൻ നേരത്തെ ആരംഭിച്ച കിടപ്പുരോഗികൾക്കും വയോധികർക്കും വീട്ടിലെത്തി വാക്സിൻ നൽകുന്ന പദ്ധതി വാക്സിൻ ദൗർലഭ്യം കാരണം മുഴുവൻ പേർക്കും നൽകാൻ കഴിഞ്ഞിട്ടില്ല.കോർപ്പറേഷൻ റെ കോവിഡ് ജാഗ്രത സമിതി യോഗത്തിൽ ആരോഗ്യവകുപ്പ് അധികൃതർ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്.സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ആശ്വാസമേകുന്ന ഈ പദ്ധതി പോലും അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്.ജില്ലയിൽ 25000 വും 50000 വും വാക്സിൻ നൽകി എന്ന് പറയുന്ന ദിവസങ്ങളിൽ പോലും കോർപ്പറേഷൻ പരിധിയിലെ കിടപ്പു രോഗികളെയും വയോധികരെയും പരിഗണിക്കാൻ വേണ്ടി അധികൃതർ തയ്യാറായിട്ടില്ല ” മേയർ പറയുന്നു

കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ ശബീന അധ്യക്ഷയായി.ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി , സ്ഥിരം സമതി അധ്യക്ഷൻ മാരായ അഡ്വ മാർട്ടിൻ ജോർജ്ജ്,സുരേഷ് ബാബു എളയാവൂർ, ഷമീമ ടീച്ചർ,സിയാദ് തങ്ങൾ,അഡ്വ പി ഇന്ദിര, മ തുടങ്ങിയവർ പങ്കെടുത്തു.