നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് വി ശിവന്‍കുട്ടി. നിരപരാധിത്വം വിചാരണക്കോടതിയിൽ തെളിയിക്കും.കോടതി ഭരണഘടനാപരമായ കാര്യങ്ങളാണ് പരിശോധിച്ചത്. വിധിയുടെ വിശദാംശം വന്നതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ശിവന്‍കുട്ടി പറഞ്ഞു.പ്രതിഷേധം രാഷ്ട്രീയ അവകാശ പോരാട്ടമായിരുന്നെന്നും മന്ത്രി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
. ഇത് ഇന്ത്യാ രാജ്യത്ത് ആദ്യത്തെ വിധിയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് പിൻവലിക്കാനുള്ള സർക്കാറിന്റെ ആവശ്യം തള്ളി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് സുപ്രധാന വിധി. അതേസമയം വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തീട്ടുണ്ട്.
