കെ.എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യും

കണ്ണൂര്‍ : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലി ലീഗ് സെക്രട്ടറി കെ.എം ഷാജിയെ കസ്റ്റംസ് വീണ്ടൂം ചോദ്യം ചെയ്യും.പണത്തിന്റെ ഉറവിടമായി ഷാജി സമര്‍പ്പിച്ച രേഖകളില്‍ ചിലത് വ്യാജമാണോയെന്ന സംശയം കസ്റ്റംസിനുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചത് മണ്ഡലം കമ്മറ്റിയാണെന്ന് കെ.എം ഷാജി മൊഴി നല്‍കിയിരുന്നു. ഈ കമ്മറ്റിയുടെ മിനിറ്റ്സ് തെളിവായി നല്‍കുകയും ചെയ്തു. പണം പിരിച്ച രസീതിന്‍റെ കൗണ്ടര്‍ ഫോയിലുകളും നല്‍കി. പക്ഷേ ഇത് പണം പിരിച്ച ശേഷം വ്യാജമായി ഉണ്ടാക്കിയതാണോ എന്ന സംശയം വിജിലന്‍സിനുണ്ട്.കെ.എം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടേയും വീടുകളിലുമാണ് വിജിലൻസ് റെയിഡ് നടത്തിയിരുന്നു.