തുടര്‍ച്ചയായ മൂന്നാം ദിനവും രോഗികളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു

തുടര്‍ച്ചയായ മൂന്നാം ദിനവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. രാജ്യത്ത് 2,34,692 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്.  ഇതോടെ നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 16,79,740 ആയി.

മരണ സംഖ്യ 1,75,649 ആയും ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,341 പേര്‍ മരണപ്പെട്ടു.  1,23,354 പേര്‍ രോഗമുക്തരായി.  ഇതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 1,26,71,220 ആയി. 1,45,26,609 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്.