തൃശ്ശൂർ : തൃശൂർ പൂരത്തിന് നാളെ കൊടിയേറും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും മറ്റ് എട്ടു ഘടകക്ഷേത്രങ്ങളിലുമാണ് നാളെ കാെടിയേറുന്നത്. ഇതോടെ തൃശുർ പൂരം ചടങ്ങുകൾക്കും തുടക്കമാകും.
ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ദേശക്കാർ ആദ്യ കാെടിക്കൂറ നാട്ടുക. പതിനാെന്നരയ്ക്ക് തിരുവമ്പാടിയിലും പന്ത്രണ്ടു മണിക്ക് പാറമേക്കാവിലും കാെടിയേറ്റ ചടങ്ങുകൾ നടക്കും. കോവിഡ് നിയന്ത്രണം ഉള്ളതിനാൽ ദേശക്കാരിൽ നിന്ന് ഇത്തവണ പൂരപ്പറ സ്വീകരിക്കില്ല.
പാസുള്ളവരെ മാത്രമേ പൂരപറമ്പിൽ പ്രവേശിപ്പിക്കൂ. പാസ് ലഭിക്കാൻ കോവിഡ് ജാഗ്രത പോർട്ടലിലൂടെ അപേക്ഷിക്കാം. ഇതിനായി പ്രത്യേകം സംവിധാനമൊരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് ഈ മാസം 20 മുതൽ അപേക്ഷിക്കാം.
