കോൺഗ്രസിൽ നോമിനേഷൻ സംവിധാനം അവസാനിപ്പിക്കണം : സംഘടന തെരഞ്ഞെടുപ്പ് നടത്തണം : കെ.മുരളീധരൻ

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

കോഴിക്കോട് : കോൺഗ്രസിൽ നോമിനേഷൻ സംവിധാനം അവസാനിപ്പിച്ച് സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്ന് കെ മുരളീധരൻ. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആകണം ഇനി പാർട്ടിയെ നയിക്കേണ്ടത് എന്നും മുരളീധരൻ പറഞ്ഞു. പ്രവർത്തകർ തെരുവിൽ തല്ലുണ്ടാക്കുമെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിനെ ഒഴിവാക്കരുത്. പുനഃസംഘടന വേണമെന്ന കെ സുധാകരന്റെ ആവശ്യത്തെയും മുരളീധരൻ പിന്തുണച്ചു.പ്രവർത്തിക്കാത്ത നേതാക്കളും പ്രവർത്തകരും പാർട്ടിക്ക് ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പുനഃസംഘടന ചർച്ച ചെയ്യണമെന്നും മുരളീധരൻ വ്യക്തമാക്കി.