നിലമ്പൂർ രാധാ വധക്കേസിലെ പ്രതികളെ വെറുതെ വിട്ടു

നിലമ്പൂർ രാധാ വധക്കേസിലെ പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാംപ്രതി ഷംസുദ്ദീൻ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. 2014ലാണ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയായ രാധയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.