
അമരവിള ചെക്ക് പോസ്റ്റിൽ കള്ളപ്പണം പിടികൂടി. പണം കടത്താൻ ശ്രമിച്ച മാഹാരാഷ്ട്ര സ്വദേശി മെഡ്ക്കരി അണ്ണാ ദാമോദരിനെ കസ്റ്റഡിയിൽ എടുത്തു. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച ഇരുപത്തിരണ്ടുലക്ഷത്തി തൊണ്ണൂറാംയിരം രൂപയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാൾ നിലവിൽ പത്തനംതിട്ടയിൽ സ്ഥിരതാമസക്കാരനാണ്.