
കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ്. ”രാഹുൽ ഗാന്ധി പെൺകുട്ടികൾ മാത്രമുള്ള കോളേജുകളിലെ പോകാറുള്ളൂ അവിടെ ചെന്നിട്ട് പെൺകുട്ടികളെ വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും ഒക്കെ പഠിപ്പിക്കും. എന്‍റെ പൊന്നു മക്കളെ രാഹുൽ ഗാന്ധി വരുമ്പോൾ വളയാനും കുനിയാനും ഒന്നും പോയേക്കല്ല് പുള്ളി പെണ്ണൊന്നും കെട്ടിയിട്ടില്ല കുഴപ്പക്കാരനാന്നാ പറയുന്നേ” എന്നായിരുന്നു ജോയ്സിന്‍റെ പരാമർശം. വിവാദ പ്രസംഗം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ജോയ്സ് ലൈവ് ചെയ്തിരുന്നു.. രാഹുൽ ഗാന്ധി വിവാഹിതനല്ലെന്നും ജോയ്‌സ് ജോർജ് പറയുന്നു.
സംഭവം വിവാദമായതോടെ ജോയ്‌സ് ജോർജിനെതിരെ പരാതിയുമായി ഡീൻകുര്യാക്കോസ് എംപി രംഗത്തെത്തി. ജോയ്‌സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് അറിയിച്ചു.രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശം ജോയ്‌സ് മ്ലേച്ഛനാണെന്നതിന്റെ തെളിവാണെന്നും ജോയ്‌സ് പെൺകുട്ടികളെ കൂടിയാണ് അധിക്ഷേപതിച്ചതെന്നും അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.