പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാടെത്തും

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാടെത്തും. രാവിലെ 10.30 ഓടെ പാലക്കാട് ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ ബിജെപിയുടെ റാലിയിൽ പ്രസംഗിക്കും.റാലിയിൽ ജില്ലയിലെ 12 പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷയാണ് പാലക്കാട് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രചരണത്തിന് എത്തും.