
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നുപേര്‍ കൂടി പിടിയിൽ . കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഷിഹാബ്, സജാദ്, ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 10 ആയി. മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 22 നായിരുന്നു മാന്നാര്‍ സ്വദേശിനിയായ ബിന്ദുവിനെ ഒരുസംഘം ആളുകള്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ഇതിനുശേഷം പാലക്കാട് ഉപേക്ഷിക്കുകയായിരുന്നു.