നടി ഖുശ്‌ബു ബിജെപിയിൽ

കോൺഗ്രസ് വിടില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ എ ഐ സി സി വക്താവ് നടി ഖുശ്‌ബു ബിജെപിയിൽ ചേർന്നു . പാർട്ടിയിൽ ചേരാൻ ഞായറാഴ്ച ഡൽഹിയിൽ എത്തിയ അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ്സ് നേതൃത്വം അറിയിച്ചു.കോൺഗ്രസ്സിൽ നിന്ന് രാജിവെച്ചതിനു പിന്നാലെ ബിജെപി യിൽ നിന്ന് അംഗത്വം സ്വീകരിച്ചു .ജനറൽ സെക്രട്ടറി സി.ടി രവിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു.ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുമായി ചർച്ച നടത്തി. രാജ്യത്തെ രക്ഷിക്കാൻ മോദിയെപ്പോലെ ഒരാൾ വേണമെന്നും ആശയം ,നേതൃത്വം എന്നിവയിൽ ബിജെപിക്കുള്ള ധാരണ കോൺഗ്രസ്സിനില്ലെന്നും ഖുശ്‌ബു അഭിപ്രായപ്പെട്ടു.