സ്വപ്‌ന സുരേഷിന് ജാമ്യം

എൻഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്‌ത കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് എറണാകുളം പ്രിൻസിപ്പൽ കോടതി ജാമ്യം അനുവദിച്ചു.നേരത്തെ കസ്റ്റംസ് കേസിലും സ്വപ്നക്ക് ജാമ്യം ലഭിച്ചിരുന്നു.പക്ഷെ എൻ.ഐ .എ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ റിമാൻഡിൽ തുടരേണ്ടി വരും.കോഫെപോസെ നിയമപ്രകാരം സ്വപ്നയെ ഒരു വർഷം കരുതൽ തടങ്കലിൽ വെക്കാൻ കസ്റ്റംസ് അനുമതി നേടിയിട്ടുണ്ട്.അതിനാൽ എൻ.ഐ.എ കേസിൽ ജാമ്യം ലഭിച്ചാലും സ്വപ്നക്ക് പുറത്തിറങ്ങാൻ സാധിക്കില്ല. സന്ദീപ് നായരുടെ കേസും കോടതി ഇന്ന് പരിഗണിക്കും.

കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ കള്ളപ്പണം വെളുപ്പിച്ചതിനു ഇ ഡി സ്വപ്നക്കും സംഘത്തിനുമെതിരെ എഫ് ഐ ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഈ കേസിൽ 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെയാണ് അവകാശ ജാമ്യത്തിനായി സ്വപ്ന കോടതിയെ സമീപിച്ചത്. ദിവസം തികയുന്ന ദിവസം തന്നെ കുറ്റപത്രം സമർപ്പിച്ചത് പ്രതിക്ക് ജാമ്യം ലഭിക്കാതിരിക്കാനാണെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതോടെയാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്.