മോഹൻലാലും സുരേഷ്ഗോപിയും ശോഭനയും അടക്കം വൻ താരനിര തകർത്ത് അഭിനയിച്ച സിനിമയാണ് മണിച്ചിത്രത്താഴ്. തമിഴ്, ഹിന്ദി, എന്നി ഭാഷകളിലേക്ക് മൊഴിമാറ്റുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മണിച്ചിത്രത്താഴിന് ഹിന്ദിയിൽ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. മണിച്ചിത്രത്താഴിന് ഇന്ത്യയിലെ പല ഭാഷകളിലും റീമേക്കുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മലയാളത്തിൽ പോലും ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടായിട്ടില്ല.
മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ 2007ലിറങ്ങിയ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗത്തിന്റെ റിലീസാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുള്ളത്. ഭൂല്‍ ഭുലയ്യയില്‍ അക്ഷയ് കുമാറും വിദ്യാ ബാലനും ഷിനെയ് അഹുജയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. കാര്‍ത്തിക് ആര്യനും കിയാര അഡ്വാനിയും നായികാനായകരായി എത്തുന്ന ചിത്രത്തിന്റെ പേര് ഭൂല്‍ ഭുലയ്യ 2 എന്നാണ്.നവംബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പോസ്റ്ററും ട്വീറ്റിനൊപ്പം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.